അവിശ്വസിനീയം !! മരണത്തെ തോൽപ്പിച്ച് വീട്ടമ്മ; കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ടിട്ടും രക്ഷപ്പെട്ടു
Feb 24, 2026, 16:11 IST
കൊല്ലം : പരവൂർ-പാരിപ്പള്ളി റോഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട സത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മാരത്തുമുക്കിൽ ഇന്നലെ വൈകിട്ടായിരുന്നു നടുക്കിയ ഈ സംഭവം.
ആളെയിറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിനു മുന്നിലേക്ക് സ്ത്രീ ഓടിയെത്തുകയായിരുന്നു. എന്നാൽ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.ബസ് തട്ടി വീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറി ഇറങ്ങിയെങ്കിലും ഗുരുതര പരിക്കുകളില്ലാതെ ഇവർ രക്ഷപ്പെടുകയായിരുന്നു.
tRootC1469263">
ബസിനടിയിൽപ്പെട്ട സ്ത്രീയെ മറികടന്നാണ് വാഹനം മുന്നോട്ട് നീങ്ങിയത്. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
.jpg)


