ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്

kavitha

ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടുവണ്ണൂര്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ ഇന്നലെ നടന്ന സമരത്തില്‍ കേസെടുത്ത് പൊലീസ്. ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയും പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുള്‍പ്പടെ 200 ഓളം പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതല്‍ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്.


അതിനിടെ, വീട്ടമ്മയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.ബി.ഐ ഓംബുഡ്‌സ്മാനും ബാങ്ക് നോഡല്‍ ഓഫീസര്‍ക്കും പരാതി ലഭിച്ചു. ആര്‍ബിഐയുടെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ബാങ്കിന്റെ കടുത്ത മാനസിക പീഡനമാണ് യുവതിയുടെ മരണ കാരണമെന്നും ജപ്തിയില്‍ ആര്‍.ബി.ഐയുടെ നയങ്ങള്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കനാമെന്നാണ് പരാതിയിലെ ആവശ്യം. കവിതയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags