ജ്യൂസ് തയ്യാറാക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
Jul 15, 2025, 14:22 IST
അടുക്കളയിലേക്ക് പോയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു
കാസറഗോഡ്:ജ്യൂസ് തയ്യാറാക്കാനുള്ള ഒരുക്കത്തിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ജെദീദ് റോഡ്, പട്ടേല്‍ റോഡിലെ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ഫാത്തിമത്ത് റഷീദ (45) ആണ് നിര്യാതയായത്.
തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ജ്യൂസ് ഉണ്ടാക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">.jpg)


