തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു; വീട് പൂർണമായും കത്തിനശിച്ചു
Mar 21, 2026, 11:55 IST
തിരുവനന്തപുരം : വെങ്ങാനൂരിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീട് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. കുടുങ്ങിപ്പോയ വീട്ടുകാരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
വിഴിഞ്ഞത്തുനിന്നും അഗ്നിശമനസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ തീ പൂർണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല.
.jpg)


