തിരുവല്ലയിലെ നെടുമ്പ്രത്ത് ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു

google news
തിരുവല്ലയിലെ നെടുമ്പ്രത്ത് ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു

തിരുവല്ല : ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തിരുവല്ലയിലെ നെടുമ്പ്രത്ത് വീട് പൂർണമായും തകർന്നു . നെടുമ്പ്രം തുണ്ടിയിൽ സ്കറിയ എബ്രഹാമിന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീശിയടിച്ച കാറ്റിൽ സ്കറിയ എബ്രഹാമിന്റെ തന്നെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

തിരുവല്ലയിലെ നെടുമ്പ്രത്ത് ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് പൂർണമായും തകർന്നു

വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു . അടുക്കളയുടെ ഭിത്തി വിണ്ട് കീറി. വീടിന്റെ മേൽക്കൂര തകരുന്ന ഒച്ചകേട്ട് സ്കറിയ എബ്രഹാമിന്റെ ഭാര്യയും മകനും പിൻ വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചില്ല. ഇന്ന് രാവിലെ പത്തു മണിയോടെ റവന്യൂ അധികൃതർ സ്ഥലത്തെത്തുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

Tags