ആലപ്പുഴയില്‍ ഇന്ന് ഹോട്ടലുകള്‍ അടച്ചിടും; കോഴി വിഭവങ്ങള്‍ നിരോധിച്ചതില്‍ പ്രതിഷേധം
Updated: Dec 30, 2025, 10:49 IST
ഫ്രോസണ്‍ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടല്‍ ഉടമകള്‍ കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു.
ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹോട്ടലുകള്‍ അടച്ചിടും. അശാസ്ത്രീയമെന്നാണ് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്.
ഫ്രോസണ്‍ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടല്‍ ഉടമകള്‍ കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു. വെജിറ്റേറിയൻ റെസ്റ്റോറന്റുകള്‍ അടക്കം 1500ലധികം ഹോട്ടലുകള്‍ സമരത്തിന്റെ ഭാഗമാകും. ചിക്കൻ വിഭവങ്ങളുടെ നിരോധനത്തിന്റെ ആദ്യഘട്ടം നാളെയാണ് അവസാനിക്കുക.
tRootC1469263">
.jpg)


