വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ചു ; ഗർഭിണിയായത് പതിനാലുകാരനിൽ നിന്ന്
Jan 31, 2025, 08:50 IST


ഇടുക്കി: ഇടുക്കിയിൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായത് പതിനാലുകാരനായ ബന്ധുവിൽ നിന്നാണെന്ന് പെൺകുട്ടി പറഞ്ഞു.
പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റും.