സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റില്‍
Thu, 16 Mar 2023

വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെൻ്റിൻ്റെും പരാതി നൽകുകയായിരുന്നു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്.
വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെൻ്റിൻ്റെും പരാതി നൽകുകയായിരുന്നു. തുടർന്ന് അത്തോളി എസ്ഐ ആർ. രാജീവും സംഘവുമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രസിങ് മുറിയിൽ സരുൺ രാജ് മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുന്നത്.