'അന്നൊരു സോറി പറഞ്ഞിരുന്നേല്‍...! ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്

'If only I had said sorry back then...!' Honey Rose accepts Bobby Chemmannur's apology

ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് നടി ഹണി റോസ്. അദ്ദേഹത്തെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ യാതൊരു ഉദ്ദേശവുമില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് പരാതി നല്‍കിയെന്നും ഹണി റോസ് പറഞ്ഞു.'ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും നമുക്കില്ല. തുടക്കത്തില്‍ തന്നെ ഒരു 'സോറി' പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രത്തോളം നീളില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ മാതാപിതാക്കളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ആ ഖേദപ്രകടനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും, ആ മാപ്പപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നു' എന്നാണ് ഹണി റോസ് പറയുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് പറഞ്ഞു. ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

Tags