സ്വരാജിനെ അനുകൂലിച്ച് പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം ; പ്രതി അറസ്റ്റിൽ

arrest1
arrest1

കൊച്ചി : നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എഴുത്തുകാരി ഹണി ഭാസ്‌കറിന് നേരെ അസഭ്യപ്രയോഗം നടത്തിയയാൾ അറസ്റ്റിൽ. 

അയ്യങ്കുന്ന് ചരളിലെ സ്വദേശി ജിൽസ് ഉണ്ണി മാക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ അയാൾ മാപ്പപേക്ഷിച്ചിരുന്നു. ശേഷം വീണ്ടും ഫെയ്‌സ്ബുക്കിൽ അസഭ്യം നടത്തിയതോടെയാണ് ഇരിട്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

tRootC1469263">

Tags