കൈയ്യടിക്കാം കുതിരപ്പവൻ മാറ്റുള്ള ഈ സത്യസന്ധതയ്ക്ക്...! റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷം ഉടമയെ എൽപ്പിച്ച് കൂത്തുപറമ്പിലെ ലോട്ടറി തൊഴിലാളി

Let's clap for this honesty on the part of the horseman...!  Lottery worker in Koothuparam cheated owner of three lakhs stolen from the road

കൂത്തുപറമ്പ് : റോഡിൽ നിന്നും കളഞ്ഞു കിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ പൊലീസിൻ്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി ലോട്ടറി തൊഴിലാളിയായ യുവാവ് മാതൃകയായി. കൂത്തുപറമ്പ് അർബൻ ബാങ്ക് ജീവനക്കാരനായ സി.വി. ജിതേഷിൻ്റെ കൈവശമുണ്ടായിരുന്ന പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടപ്പെട്ടത് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം ലോട്ടറി തൊഴിലാളിയായ സി. സുബീഷ് ഉടൻ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. 

പൊലിസ് പണം കളഞ്ഞു കിട്ടിയ സ്ഥലത്തെ സി.സി ടി വി ക്യാമറ പരിശോധിച്ചതിനു ശേഷമാണ് ഉടമ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. ഉടമയെയും പണം എൽപിച്ച സുബീഷിനെയും പൊലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് വ്യാഴാഴ്ച്ച പകൽ മാധ്യമങ്ങളുടെ മുൻപാകെ പണം കൈമാറിയത്. 

സമൂഹത്തിൽ ഏറെ കഷ്ടപെട്ട് അന്നന്ന് ലോട്ടറി വിറ്റ് ജീവിക്കുന്നവരാണ് പാവപ്പെട്ട ലോട്ടറി തൊഴിലാളികൾ മറ്റുള്ളവർക്ക് ഭാഗ്യം വിറ്റു ജീവിക്കുന്ന ഇവരോട് പലരും അവഗണനയോടെമുഖം തിരിക്കാറാണ് പതിവ്. കടുത്ത ജീവിത പ്രതിസന്ധിയിലും നേരിൻ്റെ വഴിയിൽ നിന്നും വ്യതിചലിക്കാതെ നിർഭയം നടന്നു നീങ്ങിയ സുബീഷിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയയും നാട്ടുകാരും.

Tags