ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം

dead

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പരിസരവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഹാളില്‍ മൃതദേഹം കണ്ടത്. 

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാറ്റ കളരിക്കല്‍ വടക്ക് ശ്രീലക്ഷ്മിയില്‍ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പരിസരവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഹാളില്‍ മൃതദേഹം കണ്ടത്. 

സംഭവത്തില്‍ പ്രാഥമികമായി ദുരൂഹതകളില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags