ആഭ്യന്തര മന്ത്രിയുടെ വാക്കുകളെ പൊലീസ് നോക്കുകുത്തിയാക്കി; നാട്ടികയിലെ ലാത്തി ചാര്‍ജിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍

What action was taken on Adani's letter? Opposition leader Pinarayi Vijayan writes to the Chief Minister regarding Vizhinjam share transfer

സമരം ചെയ്യുന്നവരെ ഇങ്ങനെ നേരിടുന്ന സേനയുടെ കടിഞ്ഞാണ്‍ ആരുടെ കയ്യിലാണ്?

നാട്ടികയിലെ ടോള്‍ പിരിവിനെതിരെ നടത്തിയ എല്‍ഡിഎഫ് പ്രതിഷേധത്തില്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൊലീസ് ആരുടെയും തലയ്ക്കടിക്കില്ല എന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി നല്‍കിയ ഉറപ്പിന്റെ ചൂടാറും മുന്‍പാണ്, നാട്ടികയില്‍ പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ച് ചോര വീഴ്ത്തിയത്. വകുപ്പു മന്ത്രിയുടെ വാക്കുകളെപ്പോലും നോക്കുകുത്തിയാക്കി തെരുവില്‍ പൊലീസ് സ്വന്തം 'മാനുവല്‍' നടപ്പിലാക്കുകയാണ്. സമരം ചെയ്യുന്നവരെ ഇങ്ങനെ നേരിടുന്ന സേനയുടെ കടിഞ്ഞാണ്‍ ആരുടെ കയ്യിലാണ്? സഭയില്‍ വ്യക്തമാക്കിയ നിലപാടിന് വിരുദ്ധമായി സമരക്കാരുടെ തല ലക്ഷ്യമാക്കി ലാത്തി വീശിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയുണ്ടാകണം.

നാട്ടിക പ്രദേശത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യമാണ്, പൂര്‍ത്തിയാകാത്ത ഹൈവേയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ടത്. ടോള്‍ പിരിവ് പാടില്ല എന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ദേശീയപാത അതോറിറ്റിയുടെ നിര്‍ബന്ധിത തീരുമാനം നടപ്പാക്കുന്നത് എന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. അത് ശരിയാണെങ്കില്‍ പോലീസിനെയും ഉദ്യോഗസ്ഥരെയും ഏത് ബാഹ്യ ശക്തികളാണ് നിയന്ത്രിക്കുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. സിപിഐഎം ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദറിനടക്കം പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കളുടെ തല പൊട്ടിയിട്ടുണ്ട്. ജനങ്ങളുടെ എല്ലാ സമരങ്ങളെയും ഇതുപോലെ നേരിടാന്‍ ആണോ സര്‍ക്കാരിന്റെ തീരുമാനം?

Tags