നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി, 'തിരച്ചില്‍ തുടരുമെന്ന് ഉറപ്പ്

chennithala

കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സജീവമായി തുടരുമെന്ന് അറിയിച്ചു.

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സജീവമായി തുടരുമെന്ന് അറിയിച്ചു.

വിഷയത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവില്‍ കോസ്റ്റല്‍ പോലീസിനുള്ള സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും അത് ഉടന്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതത്തിലായ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags