നവകേരള രക്ഷാപ്രവർത്തന’ കേസ്' അട്ടിമറിയിൽ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി
ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരേ നപടിയുണ്ടാകും.
പ്രത്യേക അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിട്ടുണ്ട്. എന്ത് നടപടി വേണമെന്നതു സംബന്ധിച്ചാണ് ഉപദേശം തേടിയതെന്നറിയുന്നു.പൊലീസ് ഉപദേഷ്ടാവുമായി മന്ത്രി ചര്‍ച്ച നടത്തി.
ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാല്‍ പിന്നാലെ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും.
കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ടതായി എസ്‌ഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത് കുമാർ ഇടപെട്ടു എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
.jpg)

