ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവം ; യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അടക്കം 9 പേര്‍ക്കെതിരെ കേസ്
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസെടുത്തത്.
കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കേസ്. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസെടുത്തത്.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി ബി ജെ പിയും യുവമോര്‍ച്ചയും രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ചതില്‍ പ്രകോപിതരായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് എന്നിവര്‍ക്കെതിരെ ഇന്ന് വിവിധയിടങ്ങളില്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു.
ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 4 തവണയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. വടകര, കുറ്റ്യാടി, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയില്‍ വെച്ച് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് നേരെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തി. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്തായിരുന്നു പ്രിയങ്ക ഗാന്ധി എം പിക്ക് നേരെയുള്ള പ്രതിഷേധം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി വി ശ്രീഹരിയുടെ നേതൃത്വത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
.jpg)

