പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്ര മന്ത്രിമാരും..! ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 31ന് തിരുവനന്തപുരത്ത്

Union ministers to boost campaign..! Home Minister Amit Shah to visit Thiruvananthapuram on 31st of this month

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും മറ്റ് പരിപാടികൾക്കായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 31ന് തിരുവനന്തപുരം ജില്ലയില്‍ എത്തും. വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ് ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നതായാണ് വിവരം.

 അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.

Tags