വീടുകളിലെത്തി രോഗനിർണയം: 'ഹൃദയരാഗം' പദ്ധതിയുമായി സംസ്ഥാന സർക്കാർ; പാലിയേറ്റീവ് ദിനത്തിൽ മന്ത്രിയുടെ പ്രഖ്യാപനം

Home-based diagnosis: State government launches 'Hridayaragam' project; Minister's announcement on Palliative Day

 തിരുവനന്തപുരം: രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ തന്നെ പാലിയേറ്റീവ് പരിചരണം ലഭ്യമാക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ നടന്ന ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനവും രോഗീസംഗമവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനകൾ നടത്തുന്ന 'ഹൃദയരാഗം' പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുകയും പാലിയേറ്റീവ് പരിചരണത്തെ ഇതിനുമായി ബന്ധിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് പരിചരണം ആവശ്യമുള്ള മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും, ഇതിനെ ഒരു ജനകീയ ആരോഗ്യ പ്രവർത്തനമായി വികസിപ്പിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശാരീരിക വിഷമതകൾ കുറയ്ക്കുന്നതിനോടൊപ്പം രോഗിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകാനും ഉറപ്പുരുത്തുന്നു. പാലിയേറ്റീവ് പരിചരണം വെറുമൊരു കാരുണ്യപ്രവർത്തനം മാത്രമല്ല, മറിച്ച് അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags