അവധിക്കാല തിരക്ക് ; 18,000ലധികം സ്പെഷ്യല്‍ സര്‍വീസുമായി ഇന്ത്യൻ റെയില്‍വെ

Railways offers relief to train passengers; tickets cancelled up to 72 hours in advance will get full refund

ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ജൂലൈ 15 വരെ 18,262 സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ ജൂലൈ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മൊത്തം 908 സ്പെഷ്യല്‍ ട്രെയിനുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. തിരക്ക് കൂടുതലുള്ള പ്രധാന പാതകള്‍ കേന്ദ്രീകരിച്ചാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതിനോടകം 660 ട്രെയിനുകള്‍ റെയില്‍വെ അനുവദിച്ചിട്ടുണ്ട്. 11,294 സര്‍വീസുകളാണ് ഇതിലൂടെ നടക്കുക.പ്രധാന റെയില്‍വെ സോണുകള്‍ കേന്ദ്രീകരിച്ച്‌ അനുവദിച്ചിട്ടുള്ള ട്രെയിനുകളുടെയും ട്രിപ്പുകളുടെയും വിവരങ്ങള്‍

1.സെൻട്രല്‍ റെയില്‍വെ-3,082 ട്രിപ്പുകള്‍ (74 ട്രെയിനുകള്‍)

2.ഈസ്റ്റ് സെൻട്രല്‍ റെയില്‍വെ- 2,711 ട്രിപ്പുകള്‍ (64 ട്രെയിനുകള്‍)

3.നോർത്ത് വെസ്റ്റേണ്‍ റെയില്‍വെ - 2,245 ട്രിപ്പുകള്‍ (76 ട്രെയിനുകള്‍)

4.നോർത്തേണ്‍ റെയില്‍വെ - 2,090 ട്രിപ്പുകള്‍ (76 ട്രെയിനുകള്‍)

5.വെസ്റ്റേണ്‍ റെയില്‍വെ- 2,078 ട്രിപ്പുകള്‍ (106 ട്രെയിനുകള്‍)

6.സൗത്ത് സെൻട്രല്‍ റെയില്‍വെ- 1,184 ട്രിപ്പുകള്‍ (124 ട്രെയിനുകള്‍)

7.സതേണ്‍ റെയില്‍വെ- 558 ട്രിപ്പുകള്‍ (72 ട്രെയിനുകള്‍).

8.നോർത്ത് സെൻട്രല്‍ റെയില്‍വെ- 1,163 ട്രിപ്പുകള്‍.

9.നോർത്ത് ഈസ്റ്റേണ്‍ റെയില്‍വെ- 814 ട്രിപ്പുകള്‍

വേനല്‍ക്കാല അവധിയും ഉത്സവ സീസണും പ്രമാണിച്ച്‌ തിരക്ക് വർധിക്കുന്ന സാഹചര്യത്തില്‍ വെയ്റ്റിങ് ലിസ്റ്റ് ഒഴിവാക്കി യാത്രക്കാർക്ക് കൂടുതല്‍ ബർത്തുകള്‍ ലഭ്യമാക്കാൻ ഇത് സഹായിക്കും. അനുവദിച്ച 908 ട്രെയിനുകളില്‍ 660 എണ്ണവും ഇതിനോടകം വിജ്ഞാപനം ചെയ്തു കഴിഞ്ഞു.പ്രധാന മെട്രോ നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രാദേശിക കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ഐആർസിറ്റിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഈ സ്പെഷ്യല്‍ ട്രെയിനുകളുടെ സമയവിവരങ്ങളും ടിക്കറ്റ് ലഭ്യതയും പരിശോധിക്കാവുന്നതാണ്.

Tags