പ്രളയക്കെടുതി രൂക്ഷം ; ആലപ്പുഴ ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
Aug 10, 2026, 09:10 IST
പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കൂടാതെ, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്നത്തെ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
.jpg)

