കണ്ണൂർ സർവകലാശാലയിൽ എം എസ് എഫിന് ചരിത്ര നേട്ടം ; വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം ഫാത്തിമ നിഹയെ തെരഞ്ഞെടുത്തു

Historic achievement for MSF at Kannur University; M. Fathima Niha elected as Wayanad District Executive Committee member.

 കണ്ണൂർ : കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ'26 തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എം എസ് എഫ്. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം എസ് എഫ് സ്ഥാനാർഥി ഫാത്തിമ നിഹ എൻ കെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു. മാനന്തവാടി ഗവൺ മെന്റ് കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു യു സിയാണ് ഫാത്തിമ നിഹ. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിൽ നറുക്കെടുപ്പിലൂടെയായിരുന്നു എം എസ് എഫ് പ്രതിനിധി നിഹാൽ വിജയിച്ചത്.

എം എസ് എഫ് ഉയർത്തി പിടിക്കുന്ന വിദ്യാർത്ഥിപക്ഷ നിലപാടുകൾക്ക് വിദ്യാർത്ഥി സമൂഹം നൽകുന്ന അംഗീകരമാണ് ഇതെന്ന് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനസ് എതിർത്തോട് പറഞ്ഞു. നോമിനേഷൻ നൽകാൻ പോലും സാധിക്കാത്തത്ത് എസ് എഫ് ഐയുടെ രാഷ്ട്രീയ പരാജയമാണെന്നും എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ യൂനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ പി റംഷാദ് എന്നിവർ പറഞ്ഞു.എം എസ് എഫ് കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ സൈഫുദ്ധീൻ തങ്ങൾ,വയനാട് ജില്ലാ സെക്രട്ടറി ജിൻഷാദ് മാനന്തവാടി, എം എസ് എഫ് ജില്ലാ ഭാരവാഹികളായ അനസ് കെ കെ, ആദിൽ എടയന്നൂർ, തസ്‌ലീം അടിപ്പാലം, കാലം ഇരിക്കൂർ, എം കെ സുഹൈൽ, കെ വി ഷാനിബ്,ഫർഹാന ടി പി, സർവകലാശാല സെനറ്റ് മെമ്പർ മുനവ്വർ പഴയങ്ങാടി,യൂത്ത് ലീഗ് നേതാക്കളായ ഷിനാജ് കെ കെ, ഷജീർ ഇക്ബാൽ, ശബീർ എടയന്നൂർ, നസീർ പുറത്തിൽ എന്നിവർ സംസാരിച്ചു.

Tags