സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാന്‍ ആലോചന

Case filed against teacher for bringing cow's brain into classroom to teach anatomy to students
Case filed against teacher for bringing cow's brain into classroom to teach anatomy to students

ഇതിനായി ഹിന്ദി ക്ലബ് ഊര്‍ജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിര്‍ബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാര്‍ഥികള്‍ ഉയര്‍ന്ന നൈപുണി നേടാന്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗരേഖ ലക്ഷ്യമിടുന്നു.ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സ്‌കൂളുകള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതല്‍ തുടങ്ങും വിധം മാറ്റാനും ആലോചനയുണ്ട്.

tRootC1469263">

ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി). നയപരമായി എന്‍ഇപിയെ എതിര്‍ക്കുമ്ബോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഏറ്റെടുക്കണം.

ഇതിനായി ഹിന്ദി ക്ലബ് ഊര്‍ജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിര്‍ബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.അതിഥിത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേരുന്നുണ്ട്. അവരെ ആകര്‍ഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും. ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Tags