സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Heat stroke warning: If you see these symptoms, seek immediate treatment...

സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.

പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയും ORS, സംഭാരം എന്നിവ ഉപയോഗിക്കുകയും വേണം. അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. തൊഴിലാളികൾ ജോലി സമയം ക്രമീകരിച്ച് ആവശ്യമായ വിശ്രമവും കുടിവെള്ളവും ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പൊതുപരിപാടികളിൽ തണലും കുടിവെള്ളവും ഒരുക്കണം.

ചൂട് കൂടുന്നതിനാൽ തീപിടിത്തത്തിനും കാട്ടുതീയ്ക്കും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Tags