അതിവേഗ റെയില്‍പാത ; ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദമാണെന്നും മലപ്പുറത്ത് പോയപ്പോള്‍ ഒരു പാട് ജനങ്ങള്‍ പദ്ധതിക്ക് പണം മുടക്കാന്‍ താല്പര്യം അറിയിച്ചുവെന്നും ഇ ശ്രീധരന്‍
5 കൊല്ലം കൊണ്ടാണ് 24000 കോടി സമാഹരിക്കേണ്ടത്.
അതിവേഗ റെയില്‍പാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍. ക്രൗഡ് ഫണ്ടിങ്ങ് ഏറ്റവും ഫലപ്രദമാണെന്നും മലപ്പുറത്ത് പോയപ്പോള്‍ ഒരു പാട് ജനങ്ങള്‍ പദ്ധതിക്ക് പണം മുടക്കാന്‍ താല്പര്യം അറിയിച്ചുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 5 കൊല്ലം കൊണ്ടാണ് 24000 കോടി സമാഹരിക്കേണ്ടത്. ചരക്ക് ട്രെയിന്‍ അതിവേഗ പാതയില്‍ ഓടിക്കാന്‍ ആകില്ല. അത് സുരക്ഷ പ്രശ്‌നം ഉണ്ടാക്കും. റെയില്‍വേ അനുമതി നല്‍കില്ലെന്നും ഗുഡ്സ് ട്രെയിന്‍ ഓടിക്കണം എന്നായിരുന്നു വിദഗ്ധ സമിതി നിര്‍ദേശമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണ്. മുഖ്യമന്ത്രിയുടെ കോള്‍ കാത്തിരിക്കുന്നുവെന്നും മെട്രോമാന്‍ പറഞ്ഞു. ഇ ശ്രീധരന്റ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ആകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഇതിനോടായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം.
.jpg)

