രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81
May 22, 2025, 15:32 IST
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികളാണ് ഈ വര്ഷം പരീക്ഷയെഴുതിയത് . 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം
tRootC1469263">78.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 0.88 ശതമാനമാണ് കുറവ് വന്നത്. 30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്.
സയന്‍സ് ഗ്രൂപ്പ് വിജയശതമാനം- 83.25
ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം- 69.16
കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം- 74.21
ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.
മൊബൈല്‍ ആപ്പ്: PRD Live, SAPHALAM 2025, iExaMS - Kerala
.jpg)


