ഹയര്‍ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി; പ്രവേശനോത്സവം ജൂണ്‍ 1ന്
ഈ വർഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും.
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയില്‍ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ ഗള്‍ഫ് മേഖലയിലെ സാഹചര്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ തീയതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
യുദ്ധ സാഹചര്യത്തില്‍ യു എ ഇയിലെ പരീക്ഷ നടത്താൻ കഴിഞ്ഞിട്ടില്ല. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് യോഗം ചേർന്ന് സർക്കാരിലേക്ക് ചില ശുപാർശകള്‍ സമർപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് കേന്ദ്രങ്ങളില്‍ മാർച്ചിലെ എസ്‌എസ്‌എല്‍സി പരീക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ചു, മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഈ വർഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതല്‍ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്‌കൂള്‍ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്‌കൂള്‍ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
.jpg)

