മാലിന്യ സംസ്‌കരണം നിരീക്ഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

highcourt


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. സോണ്ട കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പുതിയ ടെണ്ടര്‍ വിളിക്കുമെന്നും കൊച്ചി നഗരസഭാ സെക്രട്ടറി കോടതിയെ അറിയിച്ചു.

സംസ്ഥാനം നേരിടുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. സംസ്ഥാനത്ത് മാലിന്യം കൂടുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്നാര്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടുകയാണ്.ഇക്കാര്യത്തില്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്‌കരണം കാര്യക്ഷമമാകണം. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ആണ് വേണ്ടത്.

പൊതുജനം മാലിന്യം വലിച്ചെറിയരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. മാലിന്യ സംസ്‌കരണത്തില്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Share this story