ഉയർന്ന തിരമാല മുന്നറിയിപ്പ്; കണ്ണൂർ തീരത്ത് വൈകിട്ട് 5.30 വരെ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രണം

High wave warning; Vigil until 5.30 pm on Kannur coast, restrictions for fishermen

കണ്ണൂർ: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) കണ്ണൂർ ജില്ലയുടെ വളപട്ടണം മുതൽ ന്യൂമാഹി വരെ തീരപ്രദേശങ്ങളിൽ ഇന്ന് (09/07/2026) വൈകിട്ട് 5.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


ജാഗ്രതാ നിർദേശങ്ങൾ 

▫️അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കുക.

▫️ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കരുത്.

▫️ ശക്തമായ തിരമാലയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുകയോ കരയ്ക്കടുപ്പിക്കുകയോ ചെയ്യരുത്.

▫️ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കുക.

▫️ ബോട്ടുകളും വള്ളങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യുക.

▫️ തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കുക

Tags