കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും. പാലക്കാടാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെല്‍ഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടിയേക്കും.
tRootC1469263">കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യാം. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.
പാലക്കാട് സ്റ്റേഷനിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെല്‍ഷ്യസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടിയേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഇതിനൊപ്പം തന്നെ അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും അറിയിപ്പുണ്ട്.
.jpg)


