സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട്

Heat stroke warning: If you see these symptoms, seek immediate treatment...

 തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും (25,26) ഉയർന്ന താപനില മുന്നറിയിപ്പ്.  പാലക്കാട് ജില്ലയിൽ  40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 °C വരെയും  കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂർ ജില്ലകളിൽ 37 °C വരെയും  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.    

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, ശനിയും ഞായറും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Tags