അതിവേഗ റെയിൽ പദ്ധതി : മുഖ്യമന്ത്രി വി. ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ഇ. ശ്രീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം -കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി. ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. സിൽവർ ലൈനിന് ബദലായി ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതി നിർദേശം മുൻനിർത്തിയാണ് ചർച്ച. പദ്ധതി സംബന്ധിച്ച പ്രാഥമിക രൂപരേഖയും മുഖ്യമന്ത്രിക്ക് കൈമാറി.

ഇക്കാര്യം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർലൈനിൽ നിന്ന് വ്യത്യസ്തമായി, 70-75 ശതമാനം പാത തൂണുകളിലും, 20 ശതമാനത്തോളം ഭൂഗർഭ പാതയായും നിർമിക്കാമെന്നതാണ് ഇ.ശ്രീധരന്റെ നിർദേശം. മണിക്കൂറിൽ 200 കിലോമീറ്ററാണ് പരമാവധി വേഗത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കി.മീറ്റർ ദൂരം മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിടാൻ സാധിക്കുമെന്നാണ് അവകാശവാദം. 86,000 കോടി മുതൽ ലക്ഷം കോടി വരെയാണ് നിർമാണചെലവ്.

ശ്രീധരന്റെ അതിവേഗ പാത 51 ശതമാനം ഇന്ത്യൻ റെയിൽവേയുടെയും 49 ശതമാനം സംസ്ഥാന സർക്കാറിന്റെയും പങ്കാളിത്തമുള്ള സംയുക്ത സംരംഭമായാണ് വിഭാവനം ചെയ്തത്. എൻ.ഡി.എഫ് സർക്കാരിന്റെ കാലത്തും ബദൽ പദ്ധതി ശ്രീധരൻ സമർപ്പിച്ചെങ്കിലും പരിഗണിച്ചിരുന്നില്ല.
.jpg)

