തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

govindhan

 തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേടുകൾ തടയാൻ കർശന നടപടികളും ആവശ്യപ്പെട്ടാണ് യുഡിഎഫ് പിന്തുണയുള്ള ഗോവിന്ദൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം ഇന്ന് രേഖാമൂലം കോടതിയെ അറിയിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു.

തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ വോട്ടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഹർജിക്കാരൻ പങ്കുവെച്ചിട്ടുണ്ട്. അതിനാൽ സ്ഥലത്തില്ലാത്തവർ, മരിച്ചവർ , താമസം മാറിയവർ എന്നിവരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കള്ളവോട്ട് തടയാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Tags