താനൂർ ബോട്ടപകട ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്ന് ഹൈകോടതി

google news
high court

കൊച്ചി: 22 പേർ മരിച്ച താനൂർ തൂവൽതീരം ബോട്ടപകടം ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്ന് ഹൈകോടതി. സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകിയ കോടതി, വെള്ളിയാഴ്ചക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ബോട്ട് ഓപറേറ്റർ മാത്രമല്ല ഉത്തരവാദി. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കണ്ടെത്തണം. ഇത് കേരളത്തിൽ ആദ്യമല്ല. വർഷങ്ങൾക്കു ശേഷം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയാണ്. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും കോടതി പറഞ്ഞു. അപകടം നടന്ന പ്രദേശത്തെ പോർട്ട് ഓഫീസർ ആരാണെന്നും കോടതി ചോദിച്ചു.

Tags