ഹർത്താലിൽ നടന്ന അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി:കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാനത്ത് നടന്ന ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ചൊവ്വാഴ്ച വൈകിട്ടോടെ ഡിജിപിയോട് റിപ്പോർട്ട് നൽകണമെന്ന് ആവശ‍്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ‍്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.
.jpg)

