പ്രായപരിധി പിന്നിട്ട ദമ്പതികൾക്ക് കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ അനുമതി നൽകി ഹൈകോടതി

Accidentally holding the national flag upside down is not a legal offence, says High Court; Case against Lakshadweep native quashed

 കൊച്ചി: കൃത്രിമ ഗർഭധാരണത്തിനുള്ള ചികിത്സ തുടരുന്നതിനിടെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എ.ആർ.ടി) നിയമം അനുശാസിക്കുന്ന പ്രായ പരിധി പിന്നിട്ട ദമ്പതികൾക്ക് ചികിത്സ തുടരാൻ ഹൈകോടതി അനുമതി. 2023ൽ അനുവദനീയമായ പ്രായപരിധിക്കുള്ളിൽ ഐ.വി.എഫ് ചികിത്സ ആരംഭിച്ചെങ്കിലും സ്ത്രീകൾക്ക് 50ഉം പുരുഷന് 55ഉം വയസെന്ന അനുവദനീയ പ്രായപരിധി പിന്നിട്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ തുടർചികിത്സ നിഷേധിച്ചതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

സ്വന്തം ഉത്തരവാദിത്തത്തിൽ ചികിത്സ തുടരാനുള്ള അനുമതിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നൽകിയത്. സമാന ഹരജി അനുവദിച്ച് പഞ്ചാബ് -ഹരിയാന ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ദമ്പതികൾ ചൂണ്ടിക്കാട്ടി. കേരള സ്റ്റേറ്റ് എ.ആർ.ടി ആൻഡ് സറോഗസി ബോർഡിന് നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം സമർപ്പിക്കുന്ന മുറക്ക് ഹരജിക്കാർക്ക് നിയമപ്രകാരമുള്ള എ.ആർ.ടി ചികിത്സ തുടർന്നും ലഭ്യമാക്കാൻ കോടതി നിർദേശിച്ചു.

Tags