മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരിൽ വീണ്ടും മാറ്റം നിർദേശിച്ച് ഹൈക്കോടതി

Lighting of lamps at Tirupparankundram Deepathoon tomorrow; Supreme Court suspends temple management committee

കൊച്ചി: മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേര് വീണ്ടും മാറ്റാൻ നിർദേശിച്ച് ഹൈക്കോടതി. 'റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് അൻഡ് വെൽനെസ്' (Regional Institute of Behavioural Health and Wellness) എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ' എന്നാക്കുന്നതിനെ ഐഎംഎയും (IMA) ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്നാണ് കോടതിയുടെ ഈ നിർദേശം. വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം തേടിയതിനെത്തുടർന്ന് ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

Tags