ഹൈക്കോടതിയുടെത് താൽക്കാലിക വിധി: രാഹുൽ അറസ്റ്റ് ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് എം.വി ഗോവിന്ദൻ

High Court's interim verdict: Rahul will definitely be arrested, says MV Govindan
High Court's interim verdict: Rahul will definitely be arrested, says MV Govindan

കണ്ണൂർ :രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യരുതെന്ന  ഹൈക്കോടതിയുടെ താൽക്കാലിക വിധി മാത്രമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അറസ്റ്റ് ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

കേസുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. ഒന്നിൽ മാത്രമേ അറസ്റ്റു തടഞ്ഞിട്ടുള്ളൂ. രണ്ടും മൂന്നും അതിന് പുറകെ ഒന്നൊന്നായി കേസുകൾ വന്നു കൊണ്ടിരിക്കും. അതിൽ പലതും ഗുരുതരമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടാനാവാതെ
യുഡിഎഫ് പ്രതിസന്ധിയിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഘടകമില്ലെങ്കിലും യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻപറഞ്ഞു.
 

Tags