ജയിലിൽ കഴിയുന്ന തടവുകാരുടെ വേതനം കൂട്ടിയതിനെതിരേ നൽകിയ പൊതുതാത്പര‍്യ ഹർജി ഹൈക്കോടതി തള്ളി

High Court dismisses public interest litigation against increase in wages of prisoners in jail

തടവുകാർക്ക് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

 കൊച്ചി: ജയിലിൽ കഴിയുന്ന തടവുകാരുടെ വേതനം കൂട്ടിയതിനെതിരേ നൽകിയ പൊതുതാത്പര‍്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. തടവുകാർക്ക് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

tRootC1469263">

എന്നാൽ വേതനം വർധിപ്പിച്ചത് സംസ്ഥാന സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നു പറഞ്ഞ കോടതി ഹർജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാട്ടുകയും ഹർജി തള്ളുകയുമായിരുന്നു. സ്കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്കിൽഡ് ജോലിയിൽ 560 രൂപ, അൺ സ്കിൽഡ് ജോലിയിൽ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചിരുന്നത്.

Tags