വിജിലൻസിലെ രണ്ടു വിഭാഗങ്ങളെ ആർടിഐയിൽ നിന്ന് ഒഴിവാക്കിയ നടപടി: ഹർജികൾ തള്ളി ഹൈക്കോടതി

High Court dismisses petitions against exemption of two sections of Vigilance from RTI

കൊച്ചി: വിജിലൻസിന് കീഴിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ (ആർടിഐ) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണൻ, ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടന എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.

ഒക്ടോബർ 22-നാണ് വിജിലൻസിലെ രണ്ട് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ നടപടിക്കെതിരെ പൊതുസമൂഹത്തിലും രാഷ്‌ട്രീയ തലത്തിലും വലിയ തോതിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിഷയം ഹൈക്കോടതിക്ക് മുന്നിലെത്തിയത്.സർക്കാർ ഉത്തരവ് വിവരാവകാശ നിയമത്തിൽ അനാവശ്യ നിയന്ത്രണങ്ങളും തടസ്സങ്ങളും കൊണ്ടുവരുന്നതാണെന്നും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഹർജികൾ നിരസിച്ചത്.

Tags