ശബരിമല സ്വർണക്കൊള്ളക്കേസ്; മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി

Sabarimala gold robbery case; High Court directs mobile companies to cooperate with investigation

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി.  പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ അടക്കമുള്ള കാര‍്യങ്ങൾ കൈമാറണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ ആണ് മൊബൈൽ സേവന ദാതാക്കൾക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. എസ് ഐ ടി ആവശ്യപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.

tRootC1469263">

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് വാദം തുടങ്ങിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് പി ഹാജരാക്കി. സാമ്പിൾ എടുക്കാൻ നടപടികൾ സ്വീകരിച്ചുവെ‌‌‌ന്ന് കോടതിയിൽ അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ സേവന ദാതാക്കൾ സഹകരിച്ചാൽ മാത്രമേ ഈ അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എസ് പി പറഞ്ഞു. ഇതോടെയാണ് മൊബൈൽ കമ്പനികൾ സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 
 

Tags