മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല ; ബാങ്ക് നടപടി ശരിവച്ച് ഹൈക്കോടതി

Accused fined for indecent remarks against High Court judge

 കൊച്ചി : മാതാപിതാക്കളുടെ സിബിൽ സ്കോർ മോശമെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല. വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമെന്നും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി.   

വായ്പ അനുവദിക്കുമ്പോൾ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണഗതിയിൽ വിദ്യാർഥികൾ മാതാപിതാക്കളെയാണ് സഹ-അപേക്ഷകരാക്കുന്നത്. അതിനാൽ അവരുടെ സിബിൽ സ്കോർ കുറവാണെങ്കിൽ വായ്പ നൽകാനാവില്ലെന്ന ബാങ്കുകളുടെ നിലപാട് ശരിവെക്കുകയായിരുന്നു കോടതി.

Tags