സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് : നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി ​​​​​​​

google news
unni mukundan

എറാണാകുളം: കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി അറിയിച്ചതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.ഗോപിനാഥ് ഒത്തുതീര്‍പ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. 2017 ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് ആരോപിച്ചു യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കി. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Tags