ഉയർന്ന കമ്മീഷൻ ആരോപണം; ഊബർ ആപ്പ് ബഹിഷ്‌കരിച്ച് ഓൺലൈൻ ടാക്സി ഡ്രൈവർമാർ
ഊബർ ആപ്പ് പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവർമാർ തീരുമാനിച്ചു. മാനേജ്‌മെന്റുമായി കൊച്ചിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആപ്പ് ബഹിഷ്‌കരിച്ചുകൊണ്ട് ഇന്ന് മുതൽ മറ്റ് ആപ്പുകൾ വഴി സർവീസുകൾ പുനരാരംഭിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചത്.
ന്യായമായ അടിസ്ഥാന നിരക്കുകൾ ഉറപ്പാക്കുക, ഉയർന്ന കമ്മീഷൻ ഈടാക്കുന്നതുൾപ്പെടെയുള്ള ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാനേജ്‌മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ഊബറിന് പുറമെ റാപ്പിഡോ, ഒല, കേരള സർക്കാരിന്റെ കേരള സവാരി തുടങ്ങിയ മറ്റ് ആപ്പുകൾ ഉപയോഗിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം. നാളെ നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരവുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികൾ ആലോചിക്കുക.
.jpg)

