ഹൈക്കമാൻഡ് ചരിത്രത്തിൽ നിന്ന് പഠിക്കുമോ?​2018-ൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ്സ് ചെയ്ത അതേ തെറ്റ്കേരളത്തിലും ആവർത്തിക്കരുത് !! സമൂഹ മാധ്യമങ്ങളിൽ ഹൈക്കമാൻഡിനെതിരെ പ്രതികരണങ്ങൾ

Will the high command learn from history? The same mistake Congress made in Madhya Pradesh and Rajasthan in 2018 should not be repeated in Kerala!! Reactions against the high command on social media

കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായ ചർച്ചയായി മാറുന്നു. ഹൈക്കമാൻഡ് നിലപാടുകളെയും പാർട്ടിയിലെ തലമുറ മാറ്റ ചർച്ചകളെയും കുറിച്ച് നിരവധി പോസ്റ്റുകളും പ്രതികരണങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട് .

മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുൻ രാഷ്ട്രീയ അനുഭവങ്ങളെ ചൂണ്ടിക്കാട്ടി, കേരളത്തിലും സമാനമായ തീരുമാനങ്ങൾ ആവർത്തിക്കരുതെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രധാനമായും ഉയരുന്നത്. പാർട്ടിയിലെ യുവ നേതാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിലപാടും ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതിഫലിക്കുന്നു.

ഇതോടൊപ്പം, കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തെ പിന്തുണയ്ക്കുന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. 
കുറിപ്പിന്റെ പൂർണ്ണരൂപം  : 

അന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെയും സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിൽ യുവാക്കൾ പൊരുതി നേടിയ വിജയം,അധികാരത്തിലെത്തിയപ്പോൾ 
വെറ്ററൻ നേതാക്കൾക്ക് കൈമാറിയതാണ്പാർട്ടിക്ക് തിരിച്ചടിയായത്.

സിന്ധ്യയെപ്പോലൊരു നേതാവിനെ നഷ്ടപ്പെട്ടതും പിന്നീട്  ആ സംസ്ഥാനങ്ങളിൽ പാർട്ടി നേരിട്ട തകർച്ചയും നമുക്ക് മുന്നിലുണ്ട്. അന്ന് ഈ യുവനേതാക്കളെ മുഖ്യമന്ത്രിമാരായി ഭരണം വന്നിരുന്നെങ്കിൽ ഒരുപക്ഷേ  ദേശീയ നേതൃത്വം ശക്‌തിപ്പെടുകയും ഇന്ന് രാഹുൽ ഗാന്ധി 
ഇന്ത്യൻ പ്രധാനമന്ത്രിയും ആകുമായിരുന്നു.

​ഇന്ന് കേരളത്തിൽ വി.ഡി. സതീശന്റെ ഊർജ്ജസ്വലമായ നേതൃത്വം പാർട്ടിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. നവീനമായ ശൈലിയിലൂടെ 
ജനങ്ങളെയും യുവാക്കളെയും പാർട്ടിയോട് അടുപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 

ഈ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമ്പോൾ സതീശനെ മാറ്റി നിർത്തി വീണ്ടും പഴയ പരീക്ഷണങ്ങൾക്കും  (Veteran leaders) ഹൈക്കമാൻഡ് മുതിരുകയാണെങ്കിൽ അത് കേരളത്തിലെ കോൺഗ്രസിന്റെ അന്ത്യത്തിന് വഴിയൊരുക്കും.

രമേശ് ചെന്നിത്തലയെപ്പോലുള്ള  മുതിർന്ന നേതാക്കളെക്കാൾ ഇന്ന് കേരളം ആഗ്രഹിക്കുന്നത് സതീശനെപ്പോലുള്ള പുതുതലമുറയുടെ പോരാട്ടവീര്യമാണ്. 

Tags