കെ സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്
Mar 14, 2026, 08:13 IST
തിങ്കളാഴ്ച കെ സുധാകരനോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായാല്‍ മാത്രമേ ഡല്‍ഹിയിലേക്കുള്ളു എന്ന നിലപാടിലാണ് കെ സുധാകരന്‍.
നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. തിങ്കളാഴ്ച കെ സുധാകരനോട് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായാല്‍ മാത്രമേ ഡല്‍ഹിയിലേക്കുള്ളു എന്ന നിലപാടിലാണ് കെ സുധാകരന്‍. കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്നു. നേരത്തെ 31 പേരുടെ പേരുകള്‍ക്ക് സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
tRootC1469263">ഇത് കൂടാതെ 24 മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനാണ് തീരുമാനം. 70 ശതമാനം മണ്ഡലങ്ങളിലും തിങ്കളാഴ്ച സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ആണ് നീക്കം.
.jpg)


