കേരളത്തിൽ ഉയർന്ന കരിയർ സാധ്യതകൾ പോളിടെക്‌നിക്കുകളിൽ; മന്ത്രി ഡോ. ആർ ബിന്ദു
കണ്ണൂർ : കേരളത്തിലെ മറ്റേത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനെക്കാളും കരിയർ സാധ്യതകൾ കൂടുതലുള്ളത് പോളിടെക്‌നിക് ക്യാമ്പസുകളിലാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി ഇ.കെ.നായനാർ സ്മാരക മോഡൽ പോളിടെക്നിക് കോളേജ് കെട്ടിടത്തിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ മുന്നോട്ടുവെക്കുന്ന നൂതന ആശയങ്ങൾക്ക് സർക്കാർ ആവശ്യമുള്ള പിന്തുണ നൽകുന്നുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷൻ, കെ ഡിസ്‌ക്, നോളജ് എക്കണോമിക് മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
tRootC1469263">പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.5 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 901.68 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, വരാന്ത, ശൗചാലയങ്ങൾ, രണ്ട് സ്റ്റെയർ കേസുകൾ തുടങ്ങിയവയാണ് പണിതിട്ടുളളത്. പ്രവേശന കവാടത്തിന്റെ നിർമാണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്.
എം വിജിൻ എം എൽ എ അധ്യക്ഷനായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി.പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കൻ, വൈസ് പ്രസിഡന്റ് സി പ്രദീപൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രേണുക, മുൻ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ ബിജുമോൻ, എച്ച്.ഒ.എസ് പി ആർ അനിൽകുമാർ, കോളേജ് പ്രിൻസിപ്പൽ പി സജിത്ത്, യൂണിയൻ ചെയർമാൻ ടി അദ്വൈത് എന്നിവർ പങ്കെടുത്തു.
.jpg)


