ഒളിവിൽ കഴിഞ്ഞത് 13 വർഷം ; ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിലെ ശിക്ഷാപ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടി കേളകം പോലീസ്

After remaining in hiding for 13 years, a convict involved in a case of breaking into a temple's offering box and stealing money and jewelry has been arrested in Ernakulam by the Kelakam police.

13 വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കേളകം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ജിതേഷ്, രാഗേഷ്, ശ്രീനേഷ്, രതീഷ്, ജിജു എന്നിവർ ഉണ്ടായിരുന്നു.

 കേളകം : 2001-ൽ കേളകം മുരിച്ചിലാക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയും പിന്നീട് ശിക്ഷിക്കപ്പെട്ടയാളുമായ മലമ്പ്രത്ത് സുനിൽകുമാർ (50) അറസ്റ്റിൽ. കൊട്ടിയൂർ അംശം ചുങ്കക്കുന്ന് മലമ്പ്രത്ത് ഹൗസിൽ താമസിക്കുന്ന സുനിൽകുമാറിനെ കേളകം എസ്.എച്ച്.ഒ മെൽവിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

13 വർഷമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കേളകം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ജിതേഷ്, രാഗേഷ്, ശ്രീനേഷ്, രതീഷ്, ജിജു എന്നിവർ ഉണ്ടായിരുന്നു.

Tags