“ഹീനമായ കടന്നാക്രമണം, ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണം”; വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ മന്ത്രി മുഹമ്മദ് റിയാസ്
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു വനിതാ മന്ത്രിക്ക് നേരെ ഇത്തരത്തിൽ ഹീനമായ കടന്നാക്രമണം ഉണ്ടാകുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ കണ്ണൂരിൽ നടന്നത് സമരമല്ല, മറിച്ച് അക്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
tRootC1469263">വീണാ ജോർജിനെതിരെ കാലങ്ങളായി നടന്നു വരുന്ന ഹേറ്റ് ക്യാമ്പയിന്റെ തുടർച്ചയാണിതെന്ന് മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. മുൻപ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തിയതും ആരോഗ്യമേഖലയിൽ കൊണ്ടുവന്ന വികസനങ്ങളുമാണോ മന്ത്രി ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്തരം കിരാതമായ നടപടികൾ സ്വീകരിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ മന്ത്രി നിലവിൽ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഇത്തരം ‘സമരാഭാസങ്ങളെ’ തെരുവുകളിൽ നേരിടുമെന്ന് രാഷ്ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ പ്രക്ഷുബ്ധമായിരിക്കുകയാണ്.
.jpg)


