യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിയിൽ കനത്ത ഗതാഗതക്കുരുക്ക്: മുനവ്വറലി തങ്ങൾക്കും പി.കെ. ഫിറോസിനുമെതിരെ കേസ്
Nov 9, 2026, 13:58 IST
കൊച്ചി: കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിക്കിടെ വലിയ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകർക്കെതിരെയുമാണ് സെൻട്രൽ പോലീസ് കേസെടുത്തത്.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ നടത്തിയ ജാഥയെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രതിഷേധവും വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
.jpg)

