സ്കൂൾ ബാഗിന് ഭാരക്കൂടുതൽ; കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്

school


സ്കൂൾബാഗിന്റെ ഭാരക്കൂടുതൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്.  മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു പഠനം.ബുദ്ധിമുട്ടൊഴിവാക്കാൻ പഠനപരിഷ്കാരത്തിനാണ് പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ എസ്‌സിഇആർടിയുടെ ഗവേഷണപഠനത്തിലെ ശുപാർശ.

tRootC1469263">

ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നാണ് എൻസിഇആർടിയുടെ സ്കൂൾബാഗ് നയത്തിലെ നിർദേശം.
തിരുവനന്തപുരത്തെ എട്ട്‌ സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽനിന്ന്‌ വിവരം ശേഖരിച്ചായിരുന്നു പഠനം. ബാഗിന്റെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയുള്ളത് സുരക്ഷിതം, 10-15 ശതമാനം മുൻകരുതൽ വേണ്ടത്, 15 ശതമാനത്തിനുമുകളിലുള്ളത് അപകടകരം എന്നിങ്ങനെ വേർതിരിച്ചു. ബാഗിന്റെ ഭാരം പ്രശ്നമാണെന്ന് 27.12 ശതമാനം കുട്ടികളും പറയുന്നു.

എൽപി വിഭാഗം മുൻകരുതൽ വിഭാഗത്തിലാണ്. മുൻകരുതൽ, അപകടകരം എന്നീ രണ്ടുവിഭാഗങ്ങളിലാണ് യുപി വിഭാഗം. ഹൈസ്കൂൾ കുട്ടികൾ ഭൂരിഭാഗവും അപകടസാധ്യതയിലാണ്. മുൻകരുതൽ വിഭാഗത്തിലാണ് ഹയർ സെക്കൻഡറി.

ബാഗിന്റെ ഭാരംകാരണം തോളിനും കഴുത്തിനും നടുവിനും കുട്ടികൾ വേദന അനുഭവിക്കുന്നു. അമിതഭാരം കുട്ടികളുടെ ശരീരഘടനയിൽ മാറ്റമുണ്ടാക്കിയെന്ന് ചില രക്ഷിതാക്കളും പറയുന്നു. ഇത് ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക്‌ നയിക്കുന്നതിനാൽ അടിയന്തരപരിഹാരം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരിഹാരം ഒറ്റനോട്ടും ഇ-ബുക്കും

• ഒരു ദിവസം പരമാവധി മൂന്നോ നാലോ വിഷയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരണം • ആവശ്യമായ പുസ്തകങ്ങൾ തലേദിവസം കുട്ടികളെ അറിയിക്കണം • പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ സ്കൂളിൽ ലോക്കറോ പൊതുവായ ഷെൽഫോ • പാഠപുസ്തകം പങ്കുവെക്കൽ • പാഠപുസ്തകങ്ങളുടെ ഇ-പതിപ്പ്. • പ്രൈമറിയിൽ സംയുക്ത നോട്ട് ബുക്ക് • ഗൃഹപാഠത്തിന് പുസ്തകത്തിനുപകരം വർക്ക്ഷീറ്റ് • യുപിയിലും ഹൈസ്കൂളിലും ഇ-ബുക്ക്, ടാബ് പ്രോത്സാഹിപ്പിക്കുക • അസൈൻമെന്റും ചോദ്യക്കടലാസും ഡിജിറ്റലാക്കുക • ഹയർ സെക്കൻഡറിയിൽ നോട്ട് തയ്യാറാക്കാൻ ലാപ്‌ടോപ്പോ ടാബോ ഉപയോഗിക്കുക • മാസത്തിൽ ബാഗില്ലാദിനങ്ങൾ നിശ്ചയിക്കുക

Tags